കെ.എം.സി.സി ബഹ്റൈൻ തുറയൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
text_fieldsകെ.എം.സി.സി ബഹ്റൈൻ തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണത്തിൽനിന്ന്
മനാമ: കോഴിക്കോട് ജില്ലയിലെ തുറയൂർ പഞ്ചായത്തിലെ 120ഓളം നിർധനരായ കുടുംബങ്ങൾക്ക് കെ.എം.സി.സി ബഹ്റൈൻ തുറയൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. .
പദ്ധതിയുടെ ഭാഗമായി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് കെ.എം.സി.സി ബഹ്റൈൻ തുറയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകുന്നത്. മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന ഔപചാരിക ഉദ്ഘാടന ചടങ്ങ് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര നിർവഹിച്ചു.
കെ.എം.സി.സി ബഹ്റൈൻ പേരാമ്പ്ര മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ തോലേരി, വൈസ് പ്രസിഡന്റ് അമീർ തോലേരി, തുറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സമദ് ഇളവന, ട്രഷറർ ഇസ്മായിൽ പടന്നയിൽ, മണ്ഡലം കമ്മിറ്റി അംഗം അദീബ് പാലച്ചുവട് എന്നിവർ സന്നിഹിതരായി. പെരുന്നാൾ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സുബൈർ കണ്ണമ്പത്ത്, പി.ടി അബ്ദുല്ല, സാഹിർ പാലച്ചുവട്, ഫഖ്റുദ്ദീൻ പി.എം, ഖാലിദ് കയനയിൽ, നവാസ് ഒ.പി, അക്ബർ പാറക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

