ഈദുൽ വതൻ സമുചിതമായി ആചരിച്ച് കെ.എം.സി.സി ബഹ്റൈൻ
text_fieldsകെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ബഹ്റൈൻ പാർലമെൻറ് അംഗം അഹമ്മദ് സബാ അൽസല്ലൂം ഉദ്ഘാടനം ചെയ്യുന്നു
മനാമ: 54ാമത് ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈന് ആശംസകൾ സമർപ്പിച്ചുകൊണ്ട് കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഇന്തോ-അറബ് കലാപ്രകടനങ്ങളിലൂടെ ആചരിച്ചു.
ബഹ്റൈൻ ദേശീയഗാനാലാപനത്തോടെ തുടക്കം കുറിച്ച സാംസ്കാരികസംഗമം ആക്ടിങ് പ്രസിഡൻറ് എ.പി. ഫൈസലിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ പാർലമെൻറംഗം അഹമ്മദ് സബാ അൽസല്ലൂം ഉദ്ഘാടനം നിർവഹിച്ചു.
കുരുന്നുകൾ കാഴ്ചവെച്ച അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് എന്നീ കലാപ്രകടനങ്ങൾ സാംസ്കാരിക സംഗമത്തിന് മികവേകി. കെ.എം.സി.സി സംസ്കാരിക വിഭാഗമായ ഒലീവ് കോൽകളി സംഘം കാഴ്ചവെച്ച പ്രകടനം ശ്രോതാക്കളിൽ നവ്യാനുഭൂതി പകർന്നു. സംസ്ഥാന സെക്രട്ടറി അഷറഫ് കാട്ടിൽപീടിക ആമുഖഭാഷണവും മുൻ സംസ്ഥാന പ്രസിഡൻറ് കുട്ടൂസ മുണ്ടേരി ആശംസ പ്രഭാഷണവും നിർവഹിച്ചു. അറബ് പ്രമുഖൻ ഹുസൈൻ അൽ സല്ലൂം സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാമ്പള്ളി, എൻ. അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി, എസ്.കെ. നാസർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര സ്വാഗതവും വൈസ് പ്രസിഡൻറ് സലീം തളങ്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

