ആവേശമുണർത്തി കെ.എം.സി.സി ബഹ്റൈൻ 45ാം വാർഷികം
text_fieldsമനാമ: ആയിരങ്ങളെ സാക്ഷിനിർത്തി കെ.എം.സി.സി ബഹ്റൈൻ 45ാം വാർഷികാഘോഷം ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ഡോ. അബ്ദുൽ ഹായ് അൽ അവാദി (ചെയർമാൻ ബഹ്റൈൻ ഫാർമസി ആൻഡ് എക്സ് അണ്ടർ സെക്രട്ടറി ഓഫ് മിനിസ്ട്രി ഓഫ് ഹെൽത്ത്), ഡോ. എം.പി. ഹസൻ കുഞ്ഞ് (ചെയർമാൻ ആൻഡ് സി.ഇ.ഒ മെഡ് ഡെക് കോർപറേഷൻ ഖത്തർ), കെ.ജി. ബാബുരാജൻ (ചെയർമാൻ ആൻഡ് ജനറൽ മാനേജർ അറ്റ് ബി കെ ജി ഹോൾഡിങ് ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ്), അബ്ദുൽ മജീദ് തെരുവത്ത് (മാനേജിങ് ഡയറക്ടർ ഓഫ് ജമാൽ ഷുവൈത്തർ സ്വീറ്റ് ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ, മിയർ ഫാക്ടറി ഫോർ ഫുഡ്സ്), എം.എം.എസ് ഇബ്രാഹിം (മാനേജിങ് ഡയറക്ടർ എം.എം.എസ്. ഇ ജനറൽ ട്രേഡിങ്), കെ.പി. മുഹമ്മദ് പേരോട് (കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടർ യു.എ.ഇ) എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.
തുടർന്ന് സ്പന്ധൻ 2K23 സ്റ്റേജ് ഷോയും മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റും അരങ്ങേറി. നടൻ മനോജ് കെ. ജയൻ, ഹരീഷ് കണാരൻ, മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം, സജില സലിം എന്നിവരും പ്രമുഖ മിമിക്രി താരങ്ങളും സംഗീത നിശയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

