Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി...

കെ.എം.സി.സി അനുമോദിച്ചു

text_fields
bookmark_border
കെ.എം.സി.സി അനുമോദിച്ചു
cancel
camera_alt

കെ.വി. അഫ്രയെ കുറ്റ്യാടി നിയോജക മണ്ഡലം ബഹ്‌റൈൻ കെ.എം.സി.സി അനുമോദിച്ചപ്പോൾ

മനാമ: ഡയറക്​ട്​ അഡ്​മിഷൻ ഓഫ്‌ സ്​റ്റുഡൻറ്​ എബ്രോഡ്‌ പരീക്ഷയിൽ മികച്ച റാങ്കിൽ കോഴിക്കോട് എൻ.​െഎ.ടിയിൽ കെമിക്കൽ എൻജിനീയറിങ്ങിൽ പ്രവേശനം നേടിയ കെ.വി. അഫ്രയെ കുറ്റ്യാടി നിയോജക മണ്ഡലം ബഹ്‌റൈൻ കെ.എം.സി.സി അനുമോദിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ ഉദ്ഘാടനം ചെയ്​തു. മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം ബഹ്‌റൈൻ ഉപപ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീപു ഡൊമിനിക് കൈമാറി.

കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എയുടെ അനുമോദന പത്രം കുറ്റ്യാടി മണ്ഡലം പ്രസിഡൻറ്​ റസാഖ് ആയഞ്ചേരിയും ജനറൽ സെക്രട്ടറി സി.എം കുഞ്ഞബ്​ദുല്ല മാസ്​റ്ററും ചേർന്ന്​ കൈമാറി. സിറാജ് പള്ളിക്കര അനുമോദന പ്രസംഗം നടത്തി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി, അഷ്‌റഫ് തോടന്നൂർ, നിയോജക മണ്ഡലം കെ.എം.സി.സി ഉപാധ്യക്ഷൻ നസീർ സി.സി വടയം, ഓർഗനൈസിങ്​ സെക്രട്ടറി സാജിദ് അരൂർ, വൈസ് പ്രസിഡൻറ്​ തുമ്പോളി അബ്​ദുറഹിമാൻ, സെക്രട്ടറി പി.എം.എ. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നൗഷാദ് തീക്കുനി അനുമോദനഗാനം ആലപിച്ചു. സി.എം. കുഞ്ഞബ്​ദുല്ല മാസ്​റ്റർ സ്വാഗതവും മണ്ഡലം ട്രഷറർ നവാസ് ചെരണ്ടത്തൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccbahrain
Next Story