കിരീടാവകാശി അമേരിക്കന്‍ സെന്‍ട്രല്‍ കമാൻഡറുമായി ചര്‍ച്ച നടത്തി
text_fieldsബി.ഡി.എഫ് കമാൻഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ അമേരിക്കന്‍ സെന്‍ട്രല്‍ കമാൻഡര്‍ ലഫ്. കേണല്‍ മെക്കന്‍സിയെ സ്വീകരിക്കുന്നു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അമേരിക്കന്‍ സെന്‍ട്രല്‍ കമാൻഡര്‍ ലഫ്. കേണല്‍ കെന്നെത് എഫ്. മെക്കന്‍സിയെ സ്വീകരിച്ച് ചര്‍ച്ച നടത്തി. ബഹ്റൈനും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ കഴിഞ്ഞ കാലയളവില്‍ സാധിച്ചതായും ഇത് മേഖലക്ക് ഏറെ ഗുണകരമായതായും അദ്ദേഹം വിലയിരുത്തി. സൈനിക, പ്രതിരോധ മേഖലകളിലുള്ള സഹകരണം പ്രത്യേക പ്രാധാന്യത്തോടെ പരിഗണിക്കാനും സാധിച്ചു. മേഖലയുടെ സമാധാനത്തിന് അമേരിക്കയുമായുള്ള സഹകരണം അനിവാര്യമാണെന്നും പ്രിന്‍സ് സല്മാന് ചൂണ്ടിക്കാട്ടി. റിഫ പാലസില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമി എന്നിവരും സന്നിഹിതരായിരുന്നു. മേഖലയിലെയും അന്താരാഷ്്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ബി.ഡി.എഫ് കമാൻഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലയും മെക്കന്‍സിയെ സ്വീകരിച്ചു. കൂടിക്കാഴ്ചയില്‍ ജനറല്‍ കമാന്‍ഡ് ഓഫിസ് ഡയറക്ടര്‍ ലഫ്. ജനറല്‍ ഹസന് മുഹമ്മദ് സഅദ്, അസി. ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ യൂസുഫ് അഹ്മദ് മാലല്ലാഹ്, പ്ലാനിങ് ആൻഡ് ആര്മിങ് ഡയറക്ടര്‍ ലഫ്. ജനറല്‍ ശൈഖ് സല്മാന് ബിന്‍ ഖാലിദ് ആല് ഖലീഫ, ബഹ്റൈന്‍ റോയല്‍ നേവി കാമാൻഡര്‍ അഡ്മിറല്‍ മുഹമ്മദ് യൂസുഫ് അല്‍ അസം എന്നിവരും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

