അയക്കൂറ മത്സ്യബന്ധന നിരോധനം ഒക്ടോബർ 15ന് അവസാനിക്കും
text_fieldsമനാമ: ബഹ്‌റൈനിൽ കിങ്ഫിഷ് (അയക്കൂറ) മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. നിരോധന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനം. വിപണികളിലും പൊതുസ്ഥലങ്ങളിലും കിങ്ഫിഷ് പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള വിലക്കും അന്നത്തോടെ അവസാനിക്കും.
മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ സീസണൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. മത്സ്യ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനും, മത്സ്യബന്ധന മേഖലയുടെ ചൂഷണം തടയുന്നതിനും, സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത്.
നിരോധന കാലയളവിൽ പൂർണ്ണ സഹകരണം നൽകിയ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എസ്.സി.ഇ നന്ദി അറിയിക്കുകയും, സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ എല്ലാവരും തുടർന്നും നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

