Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ രാജാവും സൗദി കിരീടാവകാശിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

text_fields
bookmark_border
മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച് ചെയ്ത് ഇരുവരും
ബഹ്‌റൈൻ രാജാവും സൗദി കിരീടാവകാശിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
cancel

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും അവലോകനം ചെയ്യുകയും പ്രദേശത്ത് സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറിയ നേതാക്കൾ, ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധം ഈ അവസരത്തിൽ വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King of Bahrain and Saudi Crown Prince hold telephone conversation
Next Story