അറബ് രാഷ്ട്രങ്ങളുടെ ശാക്തീകരണത്തിന് മുൻഗണന നല്‍കണം–ഹമദ് രാജാവ്
text_fieldsമനാമ: സുഡാന്‍ പ്രസിഡൻറ് ഉമര്‍ ഹസന്‍ അല്ബഷീറിെൻറ ബഹ്‌റൈന് സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. സഖീര്‍ എയര്‍ബേസിലെത്തിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം സ്വീകരിച്ചു.സഖീര്‍ പാലസില്‍ നടന്ന സ്വീകരണത്തിൽ സംസാരിക്കവെ ബഹ്‌റൈനും സുഡാനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനം കാരണാമാകുമെന്ന് ഹമദ് രാജാവ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധവും അദ്ദേഹം അനുസ്മരിച്ചു.
ഉമറുല്‍ ബഷീറിെൻറ ബഹ്റൈൻ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് രാജാവ് വ്യക്തമാക്കി. ബഹ്‌റൈന് നല്‍കിവരുന്ന പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. വിവിധ രംഗങ്ങളില്‍ സുഡാന്‍ ജനതയുടെ മുന്നേറ്റം അദ്ഭുതാവഹമാണെന്നും രാജാവ് പറഞ്ഞു. ബഹ്‌റൈനുമായി എക്കാലവും സ്‌നേഹവും ആദരവും പുലർത്തുന്ന രാജ്യമാണ് സുഡാൻ എന്ന് ഉമറുല്‍ ബശീര്‍ വ്യക്തമാക്കി. ഹമദ് രാജാവിെൻറ ഭരണ നേതൃത്വത്തില്‍ രാജ്യം കൂടുതൽ മുന്നേറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ട്. സുഡാനിൽ ബഹ്‌റൈന്‍ എംബസി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉമറുല്‍ ബശീര്‍ അഭ്യർഥിച്ചു. അറബ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുഡാൻ എന്നും മുന്നിലാണ്. അറബ് മേഖല അഭിമുഖീകരിക്കുന്ന ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഡാന്‍ പ്രസിഡൻറിനോടുള്ള ആദര സൂചകമായി ഹമദ് രാജാവ് വിരുന്നുമൊരുക്കിയിരുന്നു. സുഡാനിലെ മന്ത്രിമാരും പ്രസിഡൻറിനെ അനുഗമിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ സഹകരണക്കരാര്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രത്യേക േയാഗവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
