ആർ.എച്ച്.എഫിന്റെ കീഴിൽ ബലിപെരുന്നാൾ സഹായങ്ങൾ വിതരണം ചെയ്യാൻ ഹമദ് രാജാവിന്റെ ഉത്തരവ്
text_fieldsമനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും ബലിപെരുന്നാൾ ധനസഹായം നൽകാനുള്ള നിർദേശം പുറപ്പെടുവിച്ച് ആർ.എച്ച്.എഫ് ഓണററി പ്രസിഡന്റ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പെരുന്നാൾ വേളയിൽ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എത്രയും വേഗം സഹായം അർഹതപ്പെട്ടവരിലെത്തിക്കണമെന്നും ഹമദ് രാജാവ് നിർദേശിച്ചു.
ഈ അവസരത്തിൽ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ആർ.എച്ച്.എഫിന്റെ തുടർച്ചയായ പിന്തുണക്കും പരിചരണത്തിനും ഹമദ് രാജാവിനോട് നന്ദി പറഞ്ഞു. നിർദേശത്തെ ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ പ്രശംസിക്കുകയും ആ ദർശനത്തിന് താൽപര്യങ്ങൾക്ക് അനുസൃതമായി തന്നെ അർഹതപ്പെട്ടവർക്ക് സമഗ്രവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിനുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

