Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഔർ ലേഡി ഓഫ്...

'ഔർ ലേഡി ഓഫ് അറേബ്യ'ദേവാലയം ഹമദ്​ രാജാവ്​ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
ഔർ ലേഡി ഓഫ് അറേബ്യദേവാലയം   ഹമദ്​ രാജാവ്​ ഉദ്​ഘാടനം ചെയ്യും
cancel
camera_alt

ഔ​ർ ലേ​ഡി ഓ​ഫ്​ അ​റേ​ബ്യ ദേ​വാ​ല​യം

മ​നാ​മ: മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ക​ന്യ​കാ​മ​റി​യ​ത്തി​െൻറ നാ​മ​ധേ​യ​ത്തി​ൽ നി​ർ​മി​ച്ച 'ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ' ക​ത്തീ​ഡ്ര​ലി​െൻറ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 11ന്​ ​രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ നി​ർ​വ​ഹി​ക്കു​മെ​ന്ന്​ പ്രോ​ജ​ക്​​ട്​ മേ​ധാ​വി ഫാ. ​സ​ജി തോ​മ​സ്, മ​നാ​മ സേ​ക്ര​ഡ്​ ഹാ​ർ​ട്ട്​ ച​ർ​ച്ച്​ വി​കാ​രി ഫാ. ​സേ​വ്യ​ർ മ​രി​യ​ൻ ഡി​സൂ​സ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 10ന്​ ​രാ​വി​ലെ 10ന്​ ​​ദേ​വാ​ല​യ​ത്തി​െൻറ കൂ​ദാ​ശ​ക​ർ​മം മാ​ർ​പാ​പ്പ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തു​ന്ന സു​വി​ശേ​ഷ​വ​ത്ക​ര​ണ തി​രു​സം​ഘം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ലൂ​യി​സ് അ​​േ​ൻ​റാ​ണി​യോ ടാ​െ​ഗ്ല നി​ർ​വ​ഹി​ക്കും. ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ്പോ​സ്​​ത​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്​ ബി​ഷ​പ്​ യൂ​ജി​ൻ ന്യൂ​ജ​ൻ​റ്, സ​തേ​ൺ അ​റേ​ബ്യ വി​കാ​രി അ​പ്പോ​സ്​​ത​ലി​ക്ക​യും നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യ​ത്തി​െൻറ അ​ഡ്​​മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ബി​ഷ​പ്​ പോ​ൾ ഹി​ൻ​ഡ​ർ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നേ​ർ​ത്ത് അ​റേ​ബ്യ​ൻ അ​പ്പോ​സ്​​ത​ലി​ക് വി​കാ​രി​യ​ത്തി‍െൻറ കേ​ന്ദ്രം കൂ​ടി​യാ​യി​രി​ക്കും ഈ ​പ​ള്ളി. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ന്ത​രി​ച്ച വ​ട​ക്ക​ന്‍ അ​റേ​ബ്യ​യു​ടെ അ​പ്പോ​സ്​​ത​ലി​ക് വി​കാ​ര്‍ ആ​യി​രു​ന്ന കാ​മി​ലി​യോ ബ​ല്ലി​ന്‍ മെ​ത്രാെൻറ സ്വ​പ്​​ന​മാ​ണ് ഇ​തോ​ടെ പൂ​ര്‍ത്തി​യാ​കു​ന്ന​ത്.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​വാ​ലി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ബ​ഹ്​​റൈ​ൻ രാ​ജാ​വ് സ​മ്മാ​നി​ച്ച 9,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് ക​ത്തീ​ഡ്ര​ലും വി​കാ​രി​യ​ത്തി​െൻറ ആ​സ്ഥാ​ന കാ​ര്യാ​ല​യ​വും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​താ​ണ്ട് 95,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ക​ത്തീ​ഡ്ര​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. 2,300 വി​ശ്വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ക​ത്തീ​ഡ്ര​ലി​െൻറ വ​ശ​ങ്ങ​ളി​ൽ ചാ​പ്പ​ലു​ക​ളും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

2013ല്‍ ​ലൂ​ർ​ദ് മാ​താ​വി​െൻറ തി​രു​നാ​ൾ ദി​ന​മാ​യ ഫെ​ബ്രു​വ​രി 11നാ​ണ് ക​ത്തീ​ഡ്ര​ൽ നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. 2014 മേ​യ് 19ന് ​വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ക​ത്തീ​ഡ്ര​ലി​െൻറ ചെ​റു​മാ​തൃ​ക മാ​ർ​പാ​പ്പ​ക്ക്​ സ​മ്മാ​നി​ച്ചി​രു​ന്നു. ഏ​താ​ണ്ട് 80,000ത്തോ​ളം ക​ത്തോ​ലി​ക്ക​രാ​ണ് ബ​ഹ്‌​റൈ​നി​ലു​ള്ള​ത്. ഇ​തി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും ഫി​ലി​പ്പീ​ൻ​സ്, ഇ​ന്ത്യ എ​ന്നീ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റോ​ഡ്രി​ഗോ സി. ​അ​ക്കോ​സ്​​റ്റ, ജീ​സ​സ്​ സി ​പാ​ലി​​​ങ്കോ​ട്, മൈ​ക്ക​ൽ ബ്യൂ​ണോ കാ​ർ​ണി, ജി​ക്​​സ​ൺ ജോ​സ്​ ബി​നോ​യ്, ബി​നോ​യ്​ അ​ബ്ര​ഹാം, ര​ഞ്​​ജി​ത്​ ജോ​ൺ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchinauguration
News Summary - King Hamad will inaugurate the Church of Our Lady of Arabia
Next Story