യു.എസ് അംബാസഡറെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ക്രിഗ് ബോണ്ടിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ രാജാവ് സന്തുഷ്ടി പ്രകടിപ്പിച്ചു.
കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനം വിജയകരമായിരുന്നുവെന്ന് ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തത് നേട്ടമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനവും ശാന്തിയും ഊട്ടിയുറപ്പിക്കുന്നതിൽ അമേരിക്കയുടെ പങ്ക് സുവിദിതമാണെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡേവിഡ് ബ്രേൗസ്റ്റിനും സന്നിഹിതനായിരുന്നു.