Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോയൽ ബഹ്‌റൈൻ...

റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് സന്ദർശിച്ച് ഹമദ് രാജാവ്

text_fields
bookmark_border
റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് സന്ദർശിച്ച് ഹമദ് രാജാവ്
cancel
camera_alt

റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് ആസ്ഥാനം സന്ദർശിക്കാനെത്തിയ ഹമദ് രാജാവ്

മനാമ: റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് ആസ്ഥാനം സന്ദർശിച്ച് സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. രാജ്യത്തിന്‍റെ സൈനിക സജ്ജതയും പ്രവർത്തന മികവും നേരിട്ട് വിലയിരുത്തുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദർശനം.

നാഷണൽ സെക്യൂരിറ്റി അഡ്വൈസറും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്‍റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ചേർന്നാണ് ഹമദ് രാജാവിനെ സ്വീകരിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വ്യോമസേനയും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ മറ്റ് വിഭാഗങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത ഓപ്പറേഷനുകളുടെ മികവിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

വിവേകം, മിതത്വം, സമാധാനം, സഹകരണം എന്നിവയിലൂന്നിയുള്ള നയങ്ങളുമായി ബഹ്‌റൈൻ മുന്നോട്ടുപോകുമെന്ന് രാജാവ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍റെ കര, സമുദ്ര, വ്യോമാതിർത്തികൾ സംരക്ഷിക്കുന്നതിൽ സൈനികർ കാണിക്കുന്ന അച്ചടക്കവും ഉത്തരവാദിത്തബോധവും എടുത്തുപറയേണ്ടതാണ്. ഇന്ന് രാജ്യം മുമ്പെന്നത്തേക്കാളും ഐക്യത്തോടെയും ശക്തിയോടെയും നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ സുരക്ഷയും വികസനവും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadVisitsRoyal Bahrain Air Force
News Summary - King Hamad visits Royal Bahrain Air Force
Next Story