Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.ഡി.എഫ് യൂനിറ്റ്...

ബി.ഡി.എഫ് യൂനിറ്റ് സന്ദർശിച്ച് ഹമദ് രാജാവ്

text_fields
bookmark_border
ബി.ഡി.എഫ് യൂനിറ്റ് സന്ദർശിച്ച് ഹമദ് രാജാവ്
cancel

മനാമ: ബഹ്‌റൈൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രത്യേക യൂണിറ്റ് സന്ദർശിച്ചു.

യൂണിറ്റിലെത്തിയ രാജാവിനെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സന്ദർശന വേളയിൽ യൂണിറ്റിന്റെ പ്രവർത്തന സജ്ജീകരണങ്ങളെയും പോരാട്ട വീര്യത്തെയും രാജാവ് പ്രത്യേകം അഭിനന്ദിച്ചു.

മറ്റ് സൈനിക വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് കൃത്യനിർവഹണം നടത്തുന്നതിൽ സൈനികർ പുലർത്തുന്ന ഉയർന്ന കാര്യക്ഷമതയെയും അച്ചടക്കത്തെയും അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സൈനിക-സുരക്ഷാ-സിവിൽ ഡിഫൻസ് സേനകൾ പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന് എതിരെ ഉണ്ടാകുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ സേന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സൈനികരുടെ ധീരതയെയും ജാഗ്രതയെയും അഭിനന്ദിച്ച രാജാവ്, മേഖലയിലും ലോകമെമ്പാടും സമാധാനവും സുരക്ഷയും നിലനിൽക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadBahrainbahrainnews
News Summary - King Hamad visits BDF Unit
Next Story