Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് രാ​ജാ​വ് റോ​യ​ൽ...

ഹ​മ​ദ് രാ​ജാ​വ് റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഹ​മ​ദ് രാ​ജാ​വ് റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ് സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഹ​മ​ദ് രാ​ജാ​വ് റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ് (ആ​ർ‌.​ബി‌.​എ‌.​എ​ഫ്) അ​ഭി​മാ​ന​മാ​ണെ​ന്ന് സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. സേ​നാം​ഗ​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ​യും സ​വി​ശേ​ഷ​മാ​യ ക​ഴി​വു​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ആ​ർ‌.​ബി‌.​എ‌.​എ​ഫ് സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. രാ​ജാ​വി​നെ ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ബി.​ഡി.​എ​ഫ്) ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ സ്വാ​ഗ​തം ചെ​യ്തു. റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​റും നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​റു​മാ​യ ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും രാ​ജാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ബി.​ഡി.​എ​ഫ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ തി​യാ​ബ് ബി​ൻ സ​ഖ​ർ അ​ൽ നു​ഐ​മി, ആ​ർ.​ബി.​എ.​എ​ഫ് ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ശൈ​ഖ് ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

ആ​ർ.​ബി.​എ.​എ​ഫി​ന്റെ പു​തി​യ സം​യോ​ജി​ത സൈ​നി​ക സം​വി​ധാ​ന​ങ്ങ​ൾ രാ​ജാ​വി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. രാ​ജാ​വി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ ഫ്ലൈ-​പാ​സ്റ്റ് ന​ട​ത്തി. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ 'F-16 ബ്ലോ​ക്ക് 70' യു​ദ്ധ​വി​മാ​ന​ങ്ങ​ൾ സേ​ന​ക്ക് ല​ഭി​ച്ച​തി​ൽ രാ​ജാ​വ് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamadKingVisitedRoyal Bahrain Air ForceB.D.F
News Summary - King Hamad visited Royal Bahrain Air Force
Next Story