ഹമദ് രാജാവ് ബി.ഡി.എഫ് ജനറൽ കമാൻഡ് സന്ദർശിച്ചു
text_fieldsഇന്ത്യൻ നാവികസേന ഡെപ്യൂട്ടി ചീഫ് അഡ്മിറൽ സഞ്ജയ് മഹേന്ദ്രു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് സന്ദർശിച്ചു. രാജാവിനൊപ്പം ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുമുണ്ടായിരുന്നു. പ്രതിരോധമന്ത്രി ലെഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ ധേയാബ് ബിൻ സഖർ അൽ നുഐമി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ബി.ഡി.എഫിന്റെ സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

