വിദേശ പര്യടനങ്ങൾക്കുശേഷം ഹമദ് രാജാവ് തിരിച്ചെത്തി
text_fieldsവിദേശ പര്യടനങ്ങൾക്കുശേഷം ഹമദ് രാജാവ് ബഹ്റൈനിൽ തിരിച്ചെത്തിയപ്പോൾ
മനാമ: വിദേശ പര്യടനങ്ങൾക്കുശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണപ്രകാരം റിയാദിൽ നടന്ന യു.എസ്- അറബ് ഉച്ചകോടിയിലാണ് ഹമദ് രാജാവും പ്രതിനിധി സംഘങ്ങളും ആദ്യം പങ്കെടുത്തത്. ശേഷം ബ്രിട്ടനിൽ ബഹ്റൈൻ എൻഡുറൻസ് ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുതിരയോട്ട മത്സരത്തിൽ പങ്കെടുത്തു. അവിടെവെച്ച് ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും നയതന്ത്ര പങ്കാളിത്തവും അവലോകനം ചെയ്തു.
തുടർന്ന് യു.എ.ഇ സന്ദർശിക്കാനെത്തിയ ഹമദ് രാജാവ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബൂദബിയെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധങ്ങളെ ഇരുവരും അവലോകനം ചെയ്യുകയും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹമദ് രാജാവും പ്രതിനിധി സംഘവും യു.എ.ഇയിൽനിന്ന് ബഹ്റൈനിലെത്തിയത്. രാജ്യത്തെത്തിയ ഹമദ് രാജാവിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

