മൊറോക്കോ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രിയെ സ്വീകരിച്ച് ഹമദ് രാജാവ്
text_fieldsമൊറോക്കോയിലെ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി അഹ്മദ് തൗഫീഖിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചപ്പോൾ
മനാമ: മൊറോക്കോയിലെ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി അഹ്മദ് തൗഫീഖിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു.മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്റെ അഭിവാദ്യങ്ങളും ബഹ്റൈൻ ജനതയുടെ പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള ആശംസകളും മന്ത്രി തൗഫീഖ് ഹമദ് രാജാവിനെ അറിയിച്ചു. ഹമദ് രാജാവ് തിരിച്ച് മൊറോക്കോ രാജാവിനും ആശംസകൾ നേർന്നു.
ഇസ്ലാമിക കാര്യങ്ങളിലും ഔഖാഫ് മേഖലയിലും മന്ത്രി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
ബഹ്റൈനും മൊറോക്കോയും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെ എടുത്തുപറയുകയും ഉഭയകക്ഷി സഹകരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.വൈദഗ്ധ്യം കൈമാറുന്നതിനും ഇസ്ലാമിക കാര്യങ്ങളിലെ സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത്തരം സന്ദർശനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ്-ഇസ്ലാമിക ലോകത്തിന്റെ പ്രശ്നങ്ങളിൽ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ നടത്തുന്ന ഇടപെടലുകളെയും ബഹ്റൈനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ അദ്ദേഹത്തിന്റെ പങ്കിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ഉജ്ജ്വലമായ സ്വീകരണത്തിന് മന്ത്രി അഹമ്മദ് തൗഫീഖ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

