അറബ് ലീഗ് സെക്രട്ടറി ജനറലിനെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsഅറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂഗൈഥിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചപ്പോൾ
മനാമ: അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂഗൈഥിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. 33ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ബഹ്റൈനിൽ എത്തിയതിനിടെയായിരുന്നു കൂടിക്കാഴ്ച. ഉച്ചകോടിയിലെ അജണ്ടയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരുക്കങ്ങളും ചർച്ച ചെയ്തു.
ഉച്ചകോടി വിജയിപ്പിക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ച ഒരുക്കങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ച അബൂഗൈഥ് ഹമദ് രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്റൈനിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി ഹമദ് രാജാവ് വ്യക്തമാക്കി. മേഖല കടന്നു പോകുന്ന പ്രത്യേക സാഹചര്യവും സംഭവ വികാസങ്ങളുടെയും നടുവിലാണ് ഇതെന്നതും ശ്രദ്ധേയമാണ്.
അറബ് രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങളും അഭിമാനാർഹമായ വളർച്ചയും നിലനിർത്തുന്നതിനും മേഖലയിൽ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിനും കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും ഒത്തൊരുമയും വർധിപ്പിക്കുന്നതിനും കൂട്ടായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന അറബ് ലീഗ് സെക്രട്ടറി ജനറലിന് ഹമദ് രാജാവ് പ്രത്യേകം അഭിവാദ്യങ്ങൾ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

