യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹമദ് രാജാവ് യു.എ.ഇയിലെത്തി
text_fieldsയു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹമദ് രാജാവ് യു.എ.ഇയിലെത്തിയപ്പോൾ
മനാമ: യു.എന്നിന്റെ കീഴിൽ സംഘടിപ്പിക്കുന്ന 28ാമത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇയിലെത്തി.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരെമത്തിയ ഹമദ് രാജാവിനെ എയർപോർട്ടിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വികസനവും പുരോഗതിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോട്ടുവന്ന യു.എ.ഇ ഭരണാധികാരികൾക്ക് ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു.
ഉച്ചകോടി വിജയകരമാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം അതിന്റെ അനന്തരഫലങ്ങൾ ലോകത്തിന് അനുഭവിക്കാൻ സാധിക്കുെമന്ന പ്രതീക്ഷയും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

