Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രമുഖരുടെ സാന്നിധ്യത്തിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ച് ഹമദ് രാജാവ്

text_fields
bookmark_border
രാജ്യത്തിന്‍റെ സുരക്ഷക്കും ഐക്യത്തിനും ആഹ്വാനം
പ്രമുഖരുടെ സാന്നിധ്യത്തിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ച് ഹമദ് രാജാവ്
cancel
camera_alt

പെരുന്നാൾ നമസ്കാരത്തിനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രാർഥനയിൽ

മനാമ: രാജകുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ചെറിയ പെരുന്നാൾ നിസ്കാരം നിർവഹിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് അൽ ഹജേരി പെരുന്നാൾ പ്രസംഗം (ഖുതുബ) നിർവഹിച്ചു.

രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിലും പെരുന്നാൾ സന്തോഷത്തിന്‍റെയും നന്ദിയുടെയും അവസരമാണെന്ന് ശൈഖ് അൽ ഹജേരി ഓർമിപ്പിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഭരണനേതൃത്വത്തിനൊപ്പം അടിയുറച്ചു നിൽക്കേണ്ടതിന്‍റെയും ഐക്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബഹ്‌റൈനെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികരുടെ അർപ്പണബോധത്തെയും സേവനത്തെയും സന്ദേശത്തിൽ പ്രത്യേകം അഭിനന്ദിച്ചു.

നമസ്കാരത്തിന് ശേഷം ഹമദ് രാജാവ് ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ കൈമാറി. ബഹ്‌റൈൻ ജനതയ്ക്കും അറബ്-മുസ്ലിം സമൂഹത്തിനും പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Hamad leads Eid prayers in the presence of dignitaries
Next Story