Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് കമാൻഡർ ചാൾസ് ബ്രാഡ്‌ കൂപ്പറുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്

text_fields
bookmark_border
  • പ്രതിരോധം, സൈനിക സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തു
  • മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അമേരിക്ക വഹിക്കുന്ന പങ്കിനെ രാജാവ് അഭിനന്ദിച്ചു
യു.എസ് കമാൻഡർ ചാൾസ് ബ്രാഡ്‌ കൂപ്പറുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്
cancel

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എസ് സെൻട്രൽ കമാൻഡ് അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പർ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ അഡ്മിറൽ കൂപ്പറും സംഘവും സാഖിർ കൊട്ടാരത്തിൽ വെച്ചാണ് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധത്തെയും തുടർച്ചയായ ഏകോപനത്തെയും രാജാവ് പ്രശംസിച്ചു. പ്രതിരോധം, സൈനിക സഹകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും അമേരിക്ക വഹിക്കുന്ന നിർണ്ണായക പങ്കിനെ രാജാവ് അഭിനന്ദിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ചാവിഷയമായി. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ, സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ, കൂടാതെ ഈയിടെയായി മേഖലയിൽ ഉണ്ടായ ഇറാനിയൻ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും വിശദമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു. പ്രാദേശിക സുരക്ഷാ സംവാദത്തിൽ പങ്കെടുത്ത ശേഷമാണ് അഡ്മിറൽ ബ്രാഡ് കൂപ്പർ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Hamad Holds Meeting with US Commander Charles Brad Cooper
Next Story