Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവ് അമേരിക്കൻ...

ഹമദ് രാജാവ് അമേരിക്കൻ പ്രസിഡന്‍റുമായി ചർച്ച നടത്തി

text_fields
bookmark_border
ഹമദ് രാജാവ് അമേരിക്കൻ പ്രസിഡന്‍റുമായി ചർച്ച നടത്തി
cancel
camera_alt

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനൊപ്പം 

Listen to this Article

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന സുരക്ഷ, വികസന ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഒപ്പമുണ്ടായിരുന്നു.

അമേരിക്കയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രകീർത്തിച്ച ഹമദ് രാജാവ് ജിദ്ദ ഉച്ചകോടിയിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്‍റിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രസിഡന്‍റ് ബൈഡെന്‍റ താൽപര്യത്തെയും രാജാവ് അഭിനന്ദിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് പരസ്പര സഹകരണം വർധിപ്പിക്കേണ്ടതിെന്‍റ പ്രാധാന്യത്തെക്കുറിച്ചും ഉഭയകക്ഷി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadAmerican president
News Summary - King Hamad held talks with the American president
Next Story