ഹമദ് രാജാവ് ഒമാനിൽ ഊഷ്മള വരവേൽപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ്
text_fieldsബഹ്റൈൻ രാജാവിന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
മനാമ: ഒമാനിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ഊഷ്മള വരവേൽപ്പ് നൽകി.സലാലയിലെ റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി സ്വീകരിച്ചു. സുൽത്താനോടൊപ്പം നിരവധി ഉന്നതരും പ്രമുഖരും സംബന്ധിച്ചു.
സുൽത്താനും ബഹ്റൈൻ രാജാവും സലാലയിലെ ബൈത്ത് അൽ റബാത്തിൽ സൗഹൃദ കൂടിക്കാഴ്ച നടത്തി. രാജാവിനും കൂടെയുള്ള പ്രതിനിധിസംഘത്തിനും സുൽത്താൻ സ്വാഗതം പറയുകയും സാഹോദര്യസന്ദർശനത്തിൽ വലിയ സന്തോഷം അറിയിക്കുകയും ചെയ്തു.രാജാവിനും പ്രതിനിധിസംഘത്തിനും ദോഫാർ ഗവർണറേറ്റിൽ സന്തോഷകരമായ താമസം നേർന്നു. ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും രാജാവ് സുൽത്താന് നന്ദിയും കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

