Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവ്​​...

ഹമദ്​ രാജാവ്​​ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

text_fields
bookmark_border
രാജാവ് ​ഹമ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, പ്രിൻസ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​
cancel
camera_alt

രാജാവ് ​ഹമ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, പ്രിൻസ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. രാ​ജ്യ​ത്തെ​യും മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കൈ​മാ​റു​ക​യും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ലും വ​ള​ർ​ച്ച​യി​ലും കൂ​ടു​ത​ൽ ഗ​തി​വേ​ഗം വ​രു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യും ചെ​യ്​​തു. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​നും സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും കി​രീ​ടാ​വ​കാ​ശി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളെ ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ മി​ക​വോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​ട്ട​ത്തെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം സ​ന്തോ​ഷ​ക​ര​മാ​യി തു​ട​ങ്ങി​യ​ത്​ ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ്​ രാ​ജ്യ​ത്തി​ന്​ എ​ല്ലാ മേ​ഖ​ല​യി​ലും ക​രു​ത്ത്​ ന​ൽ​കു​ന്ന ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ​​ പ്ര​തി​നി​ധി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ കോ​ർ​ട്ട്​ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ​ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ ല​ഫ്. ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്നു​ഐ​മി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain prime ministerking hamad
News Summary - King Hamad discussed with the Prime Minister
Next Story