കുവൈത്ത് പ്രധാനമന്ത്രിയെ ഹമദ് രാജാവ് അഭിനന്ദിച്ചു
text_fieldsഹമദ് രാജാവ് യു.എന്നിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
മനാമ: കുവൈത്തിലെ പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിമിനെ ഹമദ് രാജാവ് അഭിനന്ദിച്ചു. പ്രധാനമന്ത്രിയായി അധികാരമേറ്റതിനും മന്ത്രിസഭ രൂപവത്കരിച്ചതിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിമിനെ ഫോൺ വഴി അഭിനന്ദിച്ചു. അഭിനന്ദനത്തിന് ബഹ്റൈൻ രാജാവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹത്തിന് കൂടുതൽ ആരോഗ്യവും ക്ഷേമവും നേർന്നു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആശംസ കൈമാറ്റമെന്നും വ്യക്തമാക്കി.
സഥാനമേറ്റെടുത്ത വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി അഭിനന്ദിച്ചു.
ബഹ്റൈനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത ഗൾഫ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച സഹകരണം പ്രതീക്ഷിക്കുന്നതായും അൽ സയാനി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

