Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത്​ അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ അ​നു​ശോ​ച​ന​മ​റി​യി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ​ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ, രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​തി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ക​ണ്ട് അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു

മ​നാ​മ: കു​വൈ​ത്ത്​ അ​മീ​ർ ​ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കു​വൈ​ത്തി​ലെ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ച്ചു. പു​തി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, അ​സ്സ​ബാ​ഹ്​ കു​ടും​ബാം​ഗ​ങ്ങ​ൾ, ​പ​രേ​ത​ന്‍റെ മ​ക്ക​ളും പേ​ര​മ​ക്ക​ളും മ​റ്റു​ കു​ടും​ബാം​ഗ​ങ്ങ​ളും, കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ അ​നു​ശോ​ച​ന​മ​റി​യി​ച്ച​ത്. ​

ശൈ​ഖ്​ ന​വാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത്​ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നേ​ട്ടം കൈ​വ​രി​ച്ച​താ​യി ഹ​മ​ദ്​ രാ​ജാ​വ്​ അ​നു​സ്​​മ​രി​ച്ചു. കു​വൈ​ത്ത്​ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ക​രു​ത്തു​പ​ക​ർ​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി.​സി.​സി കൂ​ട്ടാ​യ്​​മ​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹം ഏ​റെ ശ്ര​മി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി തു​ട​രാ​ൻ പു​തി​യ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King HamadCondolesEmir of Kuwait
News Summary - King Hamad condoles death of Emir of Kuwait
Next Story