Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുശോചനം അറിയിച്ച് ഹമദ് രാജാവും കിരീടാവകാശിയും
text_fieldsbookmark_border
മനാമ: വിശുദ്ധമാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനാണ് അനുശോചന സന്ദേശം അയച്ചത്.
വത്തിക്കാൻ രാജ്യത്തിന്‍റെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സകല മനുഷ്യർക്കിടയിലും സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും മാർപാപ്പ വഹിച്ച പങ്കിനെ അനുസ്മരിച്ചുമാണ് റോയൽകോർട്ട് വാർത്താകുറിപ്പ് പുറത്തിറക്കിയത്. നിര്യാണത്തിൽ മന്ത്രിസഭയും മറ്റു സർക്കാർ, സർക്കേതര ഉദ്യേഗസ്ഥർ, പ്രമുഖ വ്യക്തികൾ എന്നിവരും അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

