കിങ് ഹമദ് കോസ്വെ സാധ്യത പഠനം പൂർത്തിയായി
text_fieldsമനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ കിങ് ഹമദ് കോസ്വെയുടെ സാധ്യതാ പഠനം പൂർത്തിയായതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ടാമത് കോസ്വെക്ക് ചെലവ് പ്രതീക്ഷിക്കുന്നത് 10 ബില്ല്യൺ ഡോളറാണ്.
പദ്ധതിയുടെ പ്രവൃത്തി തുടങ്ങാനായി ഉടൻ എഞ്ചിനിയറിങ് പ്ലാനുകൾ തയാറാക്കാൻ ഇരു രാജ്യങ്ങളും ഇൗയിടെ തീരുമാനിച്ചിരുന്നു.
കിങ് ഹമദ് കോസ്വെയുടെ നിർമാണ രീതികൾ പഠനവിധേയമാക്കുകയാണെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈൻ^സൗദി ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ പുതിയ കോസ്വെ ഉപകരിക്കുമെന്ന് ബഹ്റൈനിലെ സൗദി അംബാസഡർ അബ്ദുല്ല അൽ അൽശൈഖ് പറഞ്ഞു. ഇത് സമ്പദ്വ്യവസ്ഥക്കും കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈെൻറ വടക്കൻ തീരത്തെ സൗദിയുടെ കിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 25 കിലോമീറ്ററാണ് ദൈർഘ്യം.
ഇതുവഴി ഭാവിയിൽട്രെയിൻ ഗതാഗതത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയേക്കും. കുവൈത്ത് മുതൽ ഒമാൻ വരെയുള്ള ആറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.