Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു

text_fields
bookmark_border
ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു
cancel
camera_alt?????? ???? ????? ?? ???? ?????? ??.??.??? ??????????? ??.??.??? ????????? ???? ????????? ????? ???? ????? ??????? ???? ???? ???????????????

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ  ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു. ബി.ഡി.എഫ് കമാണ്ടര്‍ ചീഫ് മാര്‍ഷല്‍ ​ൈശഖ് ഖലീഫ ബിന്‍ അഹ്​മദ് ആല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്​മദ് അല്‍ ജലാഹിമ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തി​​െൻറ കരുത്തും അഭിമാനവുമാണ് ബി.ഡി.എഫും അതിലെ സൈനികരുമെന്ന് രാജാവ് പറഞ്ഞു. രാജ്യത്തി​​െൻറ ഐക്യത്തിനും അതി​​െൻറ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ധൈര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ബി.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

പല തരം പരിശീലനങ്ങളിലൂടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതായും അദ്ദേഹം വിലയിരുത്തി. സൗദിയുടെ കീഴിലുള്ള അറബ് സഖ്യ സേനയോടൊപ്പം ചേര്‍ന്ന് യമനില്‍ നിയമാനുസൃത ഭരണ കൂടത്തിന് പിന്തുണ നല്‍കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താനൂം സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. രാജാവിനോടൊപ്പം റോയല്‍ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ, റോയല്‍ ഫോഴ്സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, സ്പെഷല്‍ റോയല്‍ ഫോഴ്സ്മേധാവി മേജര്‍ ജനറല്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരും അനുഗമിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - king hamad-bahrain-gulf news
Next Story