ശൈഖ് ഖലീഫയുടെ ചെറുമകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഹമദ് രാജാവ്
text_fieldsരാജകീയ പ്രശംസ
കമാൻഡർ-ഇൻ-ചീഫ് ആയ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ ചെറുമകന്റെ വിവാഹചടങ്ങിനെത്തിയ ഹമദ് രാജാവ്
മനാമ: ബഹ്റൈൻ പ്രതിരോധസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ ചെറുമകൻ ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.
രാജാവിനൊപ്പം മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. റിഫയിലെ കമാൻഡർ-ഇൻ-ചീഫിന്റെ മജ്ലിസിലാണ് വിവാഹ ചടങ്ങ് നടന്നത്. ചടങ്ങിൽ ഹമദ് രാജാവിന്റെ സാന്നിധ്യത്തിന് കമാൻഡർ-ഇൻ-ചീഫ് നന്ദിയും സന്തോഷവും രേഖപ്പെടുത്തി. ചെറുമകന്റെ വിവാഹവേളയിൽ രാജാവ് നൽകിയ ആശംസകൾക്കും ഉദാത്തമായ ഭാവങ്ങൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ കടപ്പാടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

