Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി ഉച്ചകോടി ജിദ്ദ; പങ്കെടുത്ത് ഹമദ് രാജാവ്

text_fields
bookmark_border
പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി
ജി.സി.സി ഉച്ചകോടി ജിദ്ദ; പങ്കെടുത്ത് ഹമദ് രാജാവ്
cancel

മനാമ: സൗദിയിലെ ജിദ്ദയിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിലിന്റെ കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ അധ്യക്ഷതയിലായിരുന്നു ഉച്ചകോടി നടന്നത്.

മറ്റ് ഗൾഫ് രാഷ്ട്രത്തലവന്മാരോടൊപ്പം ഉച്ചകോടിയിൽ പങ്കെടുത്ത ഹമദ് രാജാവ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കൂടിയാലോചനകൾ സമ്മേളനത്തിൽ നടന്നു.

ഉച്ചകോടിക്ക് ശേഷം ജിസിസി നേതാക്കളുടെ ബഹുമാനാർത്ഥം സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഒരുക്കിയ വിരുന്നിലും ഹമദ് രാജാവ് പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Hamad attends GCC summit in Jeddah
Next Story