ബഹ്റൈൻ-കുവൈത്ത് സമുദ്രകരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
text_fieldsമനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള തുറമുഖങ്ങൾ, കച്ചവടപരമായ കപ്പൽ ഗതാഗത കരാർ എന്നിവക്ക് അംഗീകാരം നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പാർലമെന്റ് അംഗങ്ങളുടെയും ശൂറ കൗൺസിലിന്റെയും അംഗീകാരത്തെ തുടർന്നാണ് 2025ലെ നിയമം (22) ഹമദ് രാജാവ് അംഗീകരിച്ചത്. 2024 ഒക്ടോബർ 20ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുടെയും അധ്യക്ഷതയിൽ കുവൈത്തിൽവെച്ച് നടന്ന സംയുക്ത ഉന്നത സമിതി യോഗത്തിലായിരുന്നു കരാർ ഒപ്പിട്ടിരുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചെക്ക് നിയന്ത്രണം, ജോയന്റ് അക്കൗണ്ട് നടപടിക്രമങ്ങൾ, സാമ്പത്തിക ബാധ്യതകളുടെ നിയമപരമായ നിർവഹണം, സാമ്പത്തിക ഇടപാടുകളിലെ ഉപഭോക്തൃ സംരക്ഷണം എന്നിവയിലെ ഭേദഗതി ഉൾപ്പെടുത്തിക്കൊണ്ടുള്ള 2025ലെ നിയമം (23)ഉം ഹമദ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ, സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചുള്ള വിലയിരുത്തൽ, സാമ്പത്തിക, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ കരാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.