Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

300 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഹമദ് രാജാവ്

text_fields
bookmark_border
300 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഹമദ് രാജാവ്
cancel

മനാമ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് 300 തടവുകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വന്നിരുന്നവരും, ശിക്ഷാ കാലാവധിയിൽ ഇളവ് ലഭിച്ചവരും, ബദൽ ശിക്ഷാ നിയമത്തിന്‍റെ ആനുകൂല്യം ലഭിച്ചവരുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. എല്ലാ വർഷവും പെരുന്നാൾ വേളകളിൽ രാജാവ് പ്രഖ്യാപിക്കാറുള്ള പതിവ് കാരുണ്യ നടപടിയുടെ ഭാഗമാണിതും. മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരമൊരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഹമദ് രാജാവിന്‍റെ നേതൃത്വത്തിൽ ബഹ്‌റൈൻ കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്രമായ പുരോഗതിയുടെയും സമാധാനത്തിന്‍റെയും ഭാഗമാണ് ഇത്തരം മാനുഷികമായ ഇടപെടലുകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Hamad announces release of 300 prisoners
Next Story