പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്
text_fieldsമനാമ: ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.
മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.
എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

