Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ് രാജാവും...

ഹമദ് രാജാവും കിരീടാവകാശിയും യു.എസ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഹമദ് രാജാവും കിരീടാവകാശിയും യു.എസ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി
cancel

xമനാമ: ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ തന്ത്രപ്രധാന ബന്ധം പുതിയ തലങ്ങളിലേക്ക് വികസിക്കുന്നതായി ബഹ്‌റൈൻ ഭരണനേതൃത്വം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും യു.എസ് സെൻട്രൽ കമാൻഡ്, കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പറുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. സൈനിക-പ്രതിരോധ മേഖലകളിൽ ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള സഹകരണം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് കിരീടാവകാശിയും ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ അമേരിക്ക വഹിക്കുന്ന പങ്കിനെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിൽ അമേരിക്ക നടത്തുന്ന നിർണായക ശ്രമങ്ങളെയും ഭരണനേതൃത്വം പ്രശംസിച്ചു. കൂടിക്കാഴ്ചയിൽ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadcommandergulfnewsBahrain
News Summary - King Hamad and the Crown Prince hold talks with U.S. Commander
Next Story