അമേരിക്കൻ സ്വാതന്ത്ര്യദിനം; ഡൊണാൾഡ് ട്രംപിന് ആശംസകളുമായി ഹമദ് രാജാവും കിരീടാവകാശിയും
text_fieldsമനാമ: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും അഭിനന്ദന സന്ദേശമയച്ചു. അമേരിക്കൻ ജനതക്കും സർക്കാരിനും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന ഇരുവരും, പ്രസിഡന്റിന് ആയുരാരോഗ്യസൗഖ്യവും അമേരിക്കൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാക്കി.
ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ രാജാവ് പ്രത്യേകം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വരും വർഷങ്ങളിലും കൂടുതൽ ശക്തിപ്പെടുത്താനും, അതുവഴി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും താൻ പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

