കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ
text_fieldsമനാമ: കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ കിഡ്നി സ്റ്റോണുള്ള രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തി. 67 വർഷമുള്ള സ്വദേശിക്കാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. അടിവയറ്റിലെ വേദനയും രക്തംകലർന്ന മൂത്രവും മൂലം രോഗി കഷ്ടപ്പെടുകയായിരുന്നു. വിവിധ ആശുപത്രികളിലെ ചികിത്സകൾ ഫലംകാണാതെ വന്നതോടെയാണ് കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെത്തിയത്.
1.8 സെന്റിമീറ്റർ വലുപ്പമുള്ള വൃക്കയിലെ കല്ല് ഡോ. മോനിഷ് ചെറിയാന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. 30 മിനിറ്റ് മാത്രമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. 60 മണിക്കൂറിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. എക്ടോപ്പിക് കിഡ്നി സ്റ്റോൺ അപൂർവമാണ്. ഇത് നീക്കംചെയ്യുക വിഷമകരമാണ്. ബഹ്റൈനിൽ എക്ടോപിക് കിഡ്നി സ്റ്റോൺ സംബന്ധിച്ച ആദ്യ ശസ്ത്രക്രിയയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

