Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്ത് പ്രസിഡൻറിന് ഊഷ്മള സ്വീകരണം
text_fieldsbookmark_border
മനാമ: ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് ഊഷ്മള സ്വീകരണം. രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ നേതൃത്വത്തില്‍ സഖീര്‍ എയര്‍ബേസില്‍ അദ്ദേഹത്തെ സ്വീകരിക്കുകയും സഖീര്‍ പാലസില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാലസിലേക്കുള്ള വഴിയില്‍ സീസിയെ അഭിവാദ്യം ചെയ്യാൻ വിദ്യാര്‍ഥികള്‍ പൂക്കളും ബഹ്‌റൈന്‍ പതാകയുമായി അണിനിരന്നു. സഖീര്‍ പാലസില്‍ ഔദ്യോഗിക സ്വീകരണ പരിപാടികളുടെ ഭാഗമായി 21 ആചാര വെടികള്‍ മുഴക്കി. ‘ഗാർഡ് ഒാഫ് ഒാണർ’ പരിേശാധിച്ച സീസി സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
