Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിങ് ഫഹദ് കോസ്‌വേയിൽ...

കിങ് ഫഹദ് കോസ്‌വേയിൽ പുതിയ സ്വാഗത, യാത്രയയപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പദ്ധതി

text_fields
bookmark_border
കിങ് ഫഹദ് കോസ്‌വേയിൽ പുതിയ സ്വാഗത, യാത്രയയപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പദ്ധതി
cancel

മനാമ: കിങ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കും തിരിച്ചുപോകുന്നവർക്കുമായി പുതിയ സ്വാഗത, യാത്രായയപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായതായി കൗൺസിൽ അംഗം മുഹമ്മദ് അൽ ദോസരി അറിയിച്ചു. മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫയുടെ കത്തിലൂടെയാണ് പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്തിന്റെ ദൃശ്യപരമായ പാരമ്പര്യവും വ്യക്തിത്വവും വ്യക്തമാക്കുന്നതിനും, എത്തുന്ന സന്ദർശകർക്ക് ആദ്യ നിമിഷം മുതൽ മികച്ച മതിപ്പ് സമ്മാനിക്കുന്നതിനുമാണ് ഈ പുതിയ നീക്കം.

കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ശെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ ഇരുവശങ്ങളിലുമായി രണ്ട് പ്രധാന ബോർഡുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തെ ബോർഡിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ "ബഹ്‌റൈൻ രാജ്യത്തേക്ക് സ്വാഗതം എന്നും, രണ്ടാമത്തെ ബോർഡിൽ ‘യാത്ര സുഖകരമാകട്ടെ /സുരക്ഷിതമായി മടങ്ങുക’ എന്നും എഴുതിയിട്ടുണ്ടാകും. ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലങ്ങളും ഇതിന്റെ പ്രവർത്തന രീതിയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സന്ദർശകർക്കും യാത്രക്കാർക്കും ബഹ്‌റൈനെക്കുറിച്ചുള്ള മികച്ച ഒരു സാംസ്കാരിക ചിത്രം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പദ്ധതിയുടെ തുടർന്നുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsBahrain NewsKing Fahd Causeway
News Summary - King Fahd Causeway, new welcome and farewell signs,
Next Story