Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിവിധ പ്രദേശങ്ങളുടെ...

വിവിധ പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും-പ്രധാനമന്ത്രി 

text_fields
bookmark_border
വിവിധ പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും-പ്രധാനമന്ത്രി 
cancel

മനാമ: വിവിധ പ്രദേശങ്ങളിലെഅടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി.  ഗുദൈബിയ പാലസില്‍ മുതിര്‍ന്ന രാജ കുടുംബാംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ജനങ്ങളുടെ ആവശ്യ പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, റോഡുകള്‍, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നുന്നത്. ജനങ്ങള്‍ക്ക് സുഭിക്ഷമായ ജീവിതമൊരുക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ആത്മ ചൈതന്യം നിറക്കാനായി കടന്നു വരുന്ന റമദാന്‍ നന്മയുടെയും സന്തോഷത്തിന്‍േറതുമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskingmalayalam news
News Summary - king-bahrain-gulf news
Next Story