Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനുഷ്യാവകാശ നിയമങ്ങൾ നടപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധം –ഹമദ് രാജാവ്
text_fieldsbookmark_border
മനാമ: മനുഷ്യാവകാശ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച നിയമങ്ങളും കൺവെൻഷൻ നിർദേശങ്ങളും നടപ്പാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ വ്യക്തമാക്കി.മനുഷ്യാവകാശം ബഹ്റൈൻ സംസ്കാരത്തിെൻറയും ഇസ്ലാമിക വിശ്വാസത്തിെൻറയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) അധ്യക്ഷൻ സഇൗദ് ബിൻ മുഹമ്മദ് അൽ ഫിഹാനിയും ബോർഡ് അംഗങ്ങളുമായി സഫ്രിയ പാലിസിൽ സംസാരിക്കുകയായിരുന്നു രാജാവ്. എൻ.െഎ.എച്ച്.ആർ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ.ഖലീഫ ബിൻ അലി അൽ ഫാദിലും സന്നിഹിതനായിരുന്നു. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ അംഗങ്ങൾക്ക് സാധിക്കെട്ടയെന്ന് രാജാവ് ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
