Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅസീർ മേഖല ഡെപ്യൂട്ടി...

അസീർ മേഖല ഡെപ്യൂട്ടി ഗവർണറുടെ മരണം:  ഹമദ്​ രാജാവ്​ സൗദിയിലെത്തി അനുശോചനം അറിയിച്ചു 

text_fields
bookmark_border
അസീർ മേഖല ഡെപ്യൂട്ടി ഗവർണറുടെ മരണം:  ഹമദ്​ രാജാവ്​ സൗദിയിലെത്തി അനുശോചനം അറിയിച്ചു 
cancel
camera_alt???? ???? ?????????? ????? ???? ????? ??? ??????? ??? ??????? ????????? ???????????? ????????????????????? ??????? ????? ??? ??? ?? ???? ???????????????????
മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ സൗദിയിലെത്തി അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്രിൻ ബിൻ അബ്​ദുൽ അസീസി​​െൻറ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. പരേതന്​ നിത്യശാന്തി ​ലഭിക്ക​െട്ടയെന്ന്​ പ്രാർഥിച്ച അദ്ദേഹം രാജകുടുംബാംഗങ്ങളെ കണ്ടാണ്​ അനുശോചനം അറിയിച്ചത്​. 
ഞായറാഴ്​ച രാത്രിയുണ്ടായ കോപ്​റ്റർ അപകടത്തിലാണ്​ ഡെപ്യൂട്ടി ഗവർണർ മരിച്ചത്​. ഒപ്പം സഞ്ചരിച്ച ഉന്നത ഉദ്യോഗസ്​ഥരടക്കം ഏഴുപേരും സംഭവത്തിൽ മരിച്ചിരുന്നു. കിങ്​ സൽമാൻ എയർബേസിൽ വിമാനമിറങ്ങിയ ഹമദ്​ രാജാവിനെ റിയാദ്​ പ്രൊവിൻസ്​ ഗവർണർ പ്രിൻസ്​ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​ അൽ സഉൗദ്​, സൗദിയിലെ ബഹ്​റൈൻ അംബാസഡർ ശൈഖ്​ ഹമൂദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsking arrives in saudi
News Summary - king arrives in saudi-bahrain-gulf news
Next Story