വെല്ലുവിളികളെ ശക്തമായി നേരിടണം –ഹമദ് രാജാവ്
text_fieldsമനാമ: പാര്ലമെൻറിെൻറയും ശൂറ കൗണ്‍സിലിെൻറയും നാലാംഘട്ട സമ്മേളനം രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ഈസ കൾചറല്‍ സെൻററില്‍ നടന്ന ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപ്രപധാനമന്ത്രിയുമായ പ്രിൻസ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു. ഖുര്‍ആന്‍ പാരായണശേഷം ഹമദ് രാജാവ് അംഗങ്ങളെ അഭിസംബോധന ചെയ്തു. മാറുന്ന കാലഘട്ടത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ശക്തമായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
പരിഷ്‌കരണവും വികസനവും ഉറപ്പുവരുത്താൻ സാധിക്കണം. പുരോഗതിക്കായുള്ള നിരന്തര ശ്രമങ്ങളുണ്ടാകണം. അതിനായി ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം. മനുഷ്യ വിഭവ ശേഷി വളര്‍ത്തുന്നതിനും മൂലധനം ആകര്‍ഷിക്കുന്നതിനും നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കണം. ‘ഇക്കണോമിക് വിഷന്‍ 2030’ അനുസരിച്ച് ഏറ്റവും മികച്ച രാജ്യമായി മാറാനാണ് നാം ശ്രമിക്കുന്നത്. എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ജനങ്ങളാണ്. വിവിധ മേഖലകളില്‍ അവരുടെ കഴിവും പരിജ്ഞാനവും അനുഭവ സമ്പത്തും സമ്മേളിക്കപ്പെടുന്നുണ്ട്. യുവാക്കളെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍, ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗങ്ങള്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പണ്ഡിതന്മാര്‍, ജഡ്ജിമാര്‍, ഭരണഘടന കോടതി അംഗങ്ങള്‍, മന്ത്രിമാര്‍, പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍, വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കൾ, മാധ്യമ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, സൈനിക ഓഫീസര്‍മാര്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
