അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകി കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി
text_fieldsകിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ യൂനിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ജീവനക്കാർക്കുള്ള പരിശീലനം
മനാമ: അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ യൂനിവേഴ്സിറ്റി മെഡിക്കൽ സെന്റർ. ഇത്തരം സാഹചര്യത്തിൽ ആശുപത്രിയിൽ ഒരു നിയന്ത്രണ കേന്ദ്രം സജ്ജമാക്കും.
അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ടീമുകൾ അപകടത്തിൽപ്പെട്ടവരെ സ്വീകരിക്കുന്നതിന്റെയും, അവരുടെ പരിക്കുകളുടെ തീവ്രത അനുസരിച്ച് തരംതിരിക്കുകയും, കൈകാര്യം ചെയ്യേണ്ട വകുപ്പുകളിലേക്ക് മാറ്റുകയും ചെയ്യും. രോഗനിർണയം നടത്തേണ്ടതിന്റെയും ചികിത്സിക്കുന്നതിന്റെയും പരിപൂർണ പരിശീലനമാണ് ആശുപത്രി അധികൃതർ ജീവനക്കാർക്ക് നൽകിയത്. പരിശീലന പരിപാടി വിലയിരുത്താനും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അവലോകനം ചെയ്യാനും പിന്നീട് ഒരു യോഗവും ചേർന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി മൾട്ടി-ക്യാഷ്വാലിറ്റി സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ജീവനക്കാരുടെ ശേഷിയും കഴിവും വർധിപ്പിക്കാനുള്ള സെന്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിശീലന പരിപാടിയെന്ന് യൂനിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ ചീഫ് എക്സിക്യൂട്ടിവ് ഡോ. സൽമാൻ അൽ സയാനി വിശദീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ പ്രതിസന്ധികളെ നേരിടേണ്ട സംസ്കാരത്തെ വളർത്തിയെടുക്കാനും ജീവനക്കാർക്കിടയിൽ ആത്മവിശ്വാസം വളർത്താനും ഇത്തരം പരിശീലന പരിപാടികൾ സഹായിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽ ബിൻഫല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

