കൈൻഡ്നെസ് കോർണർ ശ്രദ്ധേയമായി
text_fieldsബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ഒസാമ ബിൻ സാലിഹ് അൽ
അലവി കൈൻഡ്നെസ് കോർണർ സന്ദർശിക്കാൻ എത്തിയപ്പോൾ
മനാമ: ‘ദിസ് ഈസ് ബഹ്റൈൻ’ സംഘടനയുടെ ആഭിമുഖ്യത്തിൽ, ബഹ്റൈൻ ദേശീയദിന വാർഷികം ഇസ ടൗൺ നാഷനൽ സ്റ്റേഡിയത്തിൽ ഗംഭീരമായി ആഘോഷിച്ചു.
ഫെസ്റ്റിവലിൽ പങ്കെടുത്ത സന്ദർശകർക്ക് മൈലാഞ്ചി ഡിസൈനുകൾ, അറബി ഭാഷാപാഠങ്ങൾ, ചിത്രങ്ങൾ വരയ്ക്കൽ, കളറിങ്, മുഖം വരയ്ക്കൽ കൂടാതെ കാലിഗ്രാഫി ബൂത്തും കൈൻഡ്നെസ് കോർണറായി, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ക്രമീകരിച്ചു.
പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ഒസാമ ബിൻ സാലിഹ് അൽ അലവി, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബൂത്ത് സന്ദർശിക്കുകയും പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. മന്ത്രിയുടെ സന്ദർശനവേളയിൽ ഫെസ്റ്റിവലിന്റെ ചീഫ് കോഓഡിനേറ്റർ ബെറ്റ്സി മാത്തിസൺ, ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ സ്ഥാപകൻ സയ്യിദ് ഹനീഫ്, മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

