Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ നൂ​ർ...

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ന​ഴ്‌​സ​റി, റി​സ​പ്ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക കാ​യി​ക പു​ര​സ്കാ​ര വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ന​ഴ്‌​സ​റി, റി​സ​പ്ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക കാ​യി​ക പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് ജ​നു​വ​രി 29ന് ​സ്കൂ​ളി​ൽ ന​ട​ന്നു.

വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കൊ​ച്ചു കൂ​ട്ടു​കാ​ർ സ്വ​ർ​ണ, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ അ​ലി ഹ​സ​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ​കോ ഹെ​ജി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​സ​പ്ഷ​ൻ 12-ലെ ​യൂ​സ​ഫ് മു​ഹ​മ്മ​ദ് സെ​യ്ദി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് റി​സ​പ്ഷ​ൻ 21ലെ ​ജൂ​ദ് ഹു​സൈ​ൻ യൂ​സു​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ബാ​ൻ​ഡ് പ്ര​ക​ട​നം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. നാ​നൂ​റി​ല​ധി​കം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം കൈ​യ​ടി നേ​ടി. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും മി​ക​വ് പു​ല​ർ​ത്താ​ൻ അ​ൽ നൂ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ പ​റ​ഞ്ഞു. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ ആ​വേ​ശ​ത്തെ​യും ടീം ​വ​ർ​ക്കി​നെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsAl Noor International Schoolgulf news malayalam
News Summary - Kindergarten sports awards presented at Al Noor International School
Next Story