Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ'; പ്രസംഗ മത്സര സമ്മാനദാനം ഇന്ന്

text_fields
bookmark_border
ആദ്യ മൂന്ന് സ്ഥാനക്കാരെ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും
കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ; പ്രസംഗ മത്സര സമ്മാനദാനം ഇന്ന്
cancel
camera_alt

ആദ്യ 10ൽ ഇടം നേടിയവർ: അഭിജിത്ത് ബിനു (ഇന്ത്യൻ സ്കൂൾ), ഐസൽ വസീം ഷുക്കൂർ (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ), അൻസിക രാജേഷ് (ഏഷ്യൻ സ്കൂൾ), ആയുഷ് രാജേഷ് (ഇന്ത്യൻ സ്കൂൾ), ക്രിസ് ഗീവർഗീസ് (ഏഷ്യൻ സ്കൂൾ), ധ്യാൻ ശങ്കർ (ന്യൂ ഇന്ത്യൻ സ്കൂൾ), ഇഷാൽ ഫാത്തിമ ടി.പി (ഇന്ത്യൻ സ്കൂൾ), ഫാത്തിമ അനസ് (ഇന്ത്യൻ സ്കൂൾ റിഫ), നൈനിക ജിജു (ഇന്ത്യൻ സ്കൂൾ), റിയ ഗോപാൽകൃഷ്ണ ദവാനെ (ന്യൂ ഹൊറൈസൺ സ്കൂൾ) .

മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച 'കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ' പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്ന് നടക്കും. ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴ് മുതലാണ് ചടങ്ങ്. നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് അവസാന റൗണ്ടിലെത്തിയ 10 പേരിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും.

ടോപ്പ് 10ൽ ഇടം നേടിയ മുഴുവൻ മത്സരാർഥികളെയും സ്പെഷ്യൽ കാറ്റഗറി പുരസ്കാരത്തിന് അർഹയായ ഖദീജ നാവർ സുൽത്താനെയെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആദരിക്കും. വിജയികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KimsHealth Junior Voice of India Speech Competition Prize Distribution
Next Story