Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംസ്കൃതി -കിംസ് ഖത്തർ...

സംസ്കൃതി -കിംസ് ഖത്തർ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്​ച

text_fields
bookmark_border
സംസ്കൃതി -കിംസ് ഖത്തർ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്​ച
cancel

ദോഹ: സംസ്കൃതി വക്​റ യൂനി​റ്റി​​െൻറയും കിംസ് ഖത്തർ മെഡിക്കൽ സ​​െൻററി​​​െൻറയും ആഭിമുഖ്യത്തിൽ വെൽകെയർ ഫാർമസിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ ഒന്ന്​ വരെ വക്​റയിലെ കിംസ് ഖത്തർ മെഡിക്കൽ സ​​െൻററിലാണ്​ ക്യാമ്പ്​ നടക്കുക. ഇന്ത്യൻ അംബാസഡർ പി.കുമരൻ ഉദ്ഘാടനം ചെയ്യും. വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം, സൗജന്യ മെഡിക്കൽ ചെക്കപ്പ്, സൗജന്യ മരുന്ന്​, സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തിക്ക് തുടർ ചികിത്സക്ക്​ ഒരു മാസം കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ വിദഗ്ധ ഡോക്ടർമാരുടെ സേവനം തുടങ്ങിയ ലഭ്യമാക്കും. ലാബ്​, എക്​സ്​റേ പരിശോധനകൾക്ക്​ 50 ശതമാനം ഇളവ്​ ലഭിക്കും. കണ്ണടകളും ഫ്രെയിമുകളും 50 മുതൽ 70 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാകുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 500 പേർക്കാണ്​ ക്യാമ്പിൽ പ​െങ്കടുക്കാൻ അവസരമുള്ളത്​. ക്യാമ്പിൽ പ​െങ്കടുക്കുന്നതിന്​ ഒാൺലൈനായും രജിസ്​റ്റർ ചെയ്യാം. 3377 2317, 5528 7546, 5561 9101, 5520 6998 നമ്പറുകളിൽ വിവരം ലഭിക്കും.
സംസ്കൃതി സെക്രട്ടറി ഷംസീർ അരീക്കുളം, വക്​റ യൂനിറ്റ്​ സെക്രട്ടറി എസ്. പ്രദീപ് കുമാർ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഉമർ ബാനിഷ്, രവി മണിയൂർ, കെ. പി.സുരേഷ് കുമാർ, ഒ. കെ. സന്തോഷ്, വക്​റ കിംസ് ഖത്തർ മെഡിക്കൽ സ​​െൻറർ അഡ്മിനിസ്ട്രേറ്റർ പ്രിൻസ് വർഗീസ്, മാർക്കറ്റിംഗ് ഇൻചാർജ് വിനു വിൻസ​​െൻറ്​, വെൽകെയർ ഫാർമസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.പി. അഷറഫ്, അൽ ജാബർ ഒപ്റ്റീഷ്യൻസ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അലി എന്നിവർ വാർത്തസ​േമ്മളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskims qatar medical camb
News Summary - kims qatar medical camb-qatar-qatar news
Next Story