Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻ​ഡ്​​സ്...

ഫ്ര​ൻ​ഡ്​​സ് അം​ഗ​ങ്ങ​ൾ​ക്ക് കിം​സ് പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി

text_fields
bookmark_border
ഫ്ര​ൻ​ഡ്​​സ് അം​ഗ​ങ്ങ​ൾ​ക്ക് കിം​സ് പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി
cancel
camera_alt

ഫ്ര​ൻ​ഡ്​​സ്​ അം​ഗ​ങ്ങ​ൾ​ക്കു​ള്ള കിം​സ് പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം കൈ​മാ​റു​ന്നു


മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും സ​ഹ​കാ​രി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി കിം​സ് ഹോ​സ്​​പി​റ്റ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കിം​സ് ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ അ​ന​സ് ബ​ഷീ​ർ ഫ്ര​ൻ​ഡ്​​സ് പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ലി​ന് ധാ​ര​ണ​പ​ത്രം കൈ​മാ​റി. പ്രി​വി​ലേ​ജ് കാ​ർ​ഡു​ള്ള​വ​ർ​ക്ക് കിം​സ് ആ​ശു​പ​ത്രി ന​ൽ​കു​ന്ന ഡി​സ്‌​കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ച് അ​സി. അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ആ​സി​ഫ് ഇ​ഖ്ബാ​ൽ വി​ശ​ദീ​ക​രി​ച്ചു.

ഫ്ര​ൻ​ഡ്​​സ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ഇ.​കെ സ​ലിം, ആ​ക്​​ടി​ങ് ജ​ന. സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് വി.​കെ. അ​നീ​സ്, ജ​ന​സേ​വ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ഹ്‌​മ​ദ്‌ റ​ഫീ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഫ്ര​ൻ​ഡ്​​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക രം​ഗ​ത്തെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ന​സ് ബ​ഷീ​ർ പ​റ​ഞ്ഞു. പ്രി​വി​ലേ​ജ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച്​ മി​ത​മാ​യ നി​ര​ക്കി​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ കിം​സ് ഹോ​സ്​​പി​റ്റ​ലി​െൻറ മു​ഴു​വ​ൻ ശാ​ഖ​ക​ളി​ലും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchemeCardKimsPrivilegeFriends Members
News Summary - Kims Privilege Card Scheme for Friends Members
Next Story