‘കൂർഖം വലി’ക്ക് കിംസ് മെഡിക്കൽ സെൻററിൽ ചികിത്സ
text_fieldsമനാമ: ഉറക്കത്തിൽ കൂർഖംവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കിംസ് മെഡിക്കൽ സെൻറർ ബഹ്റൈനിൽ പ്രത്യേക ചികിത്സ സംവിധാനം നിലവിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പൊണ്ണത്തടി, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൂർഖംവലിക്ക് കാരണമാകുന്നുണ്ട്. കൃത്യമായ ചികിത്സ നൽകിയാൽ കൂർഖംവലി ഒഴിവാക്കാവുന്നതാണ്.
ഇ.എൻ.ടി വിദഗ്ധൻ ഡോ.ജോസ് ചാേക്കായുടെ നേതൃത്വത്തിലാണ് പരിശോധനയും ചികിത്സയും നൽകുന്നത്. 2016 മുതൽ ഇദ്ദേഹം കിംസിൽ പ്രവർത്തിക്കുന്നുണ്ട്. ഡയഗ്നോസ്റ്റിക് വീഡിയോ എൻഡോസ്കോപ്പിയിലും സ്പിറോമെറ്ററിയിലും വിദഗ്ധനാണ്. അലർജി രോഗങ്ങൾ, ശിരസ്, കഴുത്ത്, ചെവി തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം മികച്ച ചികിത്സ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
